മഞ്ഞക്കൊക്ക് പറന്നുപോയിട്ട് നാളേറെയായി
മഞ്ഞള്‍ നിറത്തിലെന്തോ ഒന്ന് ബാക്കിയായി
മഞ്ഞുകാലം പലതുവന്നു പൊയ്പ്പോയാലും
മഞ്ഞപ്പിത്തമുള്ളവന്റെ കാഴ്ച മാഞ്ഞുപോവില്ല
(കവിത ഉത്തമസാഹിത്യരൂപമാണ് എന്നുവിശ്വസിച്ചിരുന്ന മഹാനായ ജനനായകന്‍ മാവോയുടെ മന്ത്രരൂപത്തിലുള്ള പ്രശസ്തമായ ചില വരികളുടെ മൊഴിമാറ്റം.)
തകില്‍ വാദ്യങ്ങളോടെ ആട്
Thursday, May 21, 2009
Monday, May 18, 2009
കേരള മലയാള പ്രശ്നോത്തരി
എല്ലാവര്‍ക്കും ക്വിസ് നടത്താമെങ്കില്‍ അജത്തിനെന്തുകൊണ്ടായിക്കൂട. ചോദ്യങ്ങള്‍ ഇതാ പിടിച്ചോ?
1. പടിഞ്ഞാറ്റയിലെ കരുണാകരന്‍ നായരുടെ മൂത്തമകള്‍ ചിത്ര, രണ്ടാമത്തവള്‍ വന്ദന, ഏറ്റവും ഇളയ ആ ഇച്ചിര നൊസ്സുള്ള ചാടിത്തുള്ളി നടക്കണ പെണ്‍കൊച്ചിന്റെ പേരെന്ത്?
(ക്ലൂ, സായിബാബയെ ബെടിപ്പായി പ്രാര്‍ത്ഥിച്ചിട്ട് കൊതുകുതിരി കത്തിക്കുക)
2. കേരളത്തില്‍ grand opening, flower opening, tiny opening തുടങ്ങിയവ എവിടെ കാണപ്പെടുന്നു?
(ക്ലൂ: മാതുക്കുട്ടിയുടെയും തോമസുകുട്ടിയുടെയും ചരണത്തിന്റെ ഓപ്പണിങ് ഓര്‍ത്തുനോക്കൂ)
ഇപ്പം ഇത്രയും മതി.
ഒന്നാം സമ്മാനം മുള്ളു കളഞ്ഞ ബോണ്‍ലസ് തൊട്ടാവാടി ഒരു കിലോ.
രണ്ടാം സമ്മാനം പാളയംകോടന്റെ അകത്തെ കുരുകളഞ്ഞ മഞ്ഞത്തൊലി രണ്ടെണ്ണം

Wednesday, April 29, 2009
ചിതറിയ ചിന്തകള്‍
ഭക്ഷണം:
ആടുകള്‍ക്ക് കൊഴുക്കട്ടയേക്കാള്‍ ഇഷ്ടം പ്ലാവിലയും തൊട്ടാവാടിയുമാണ്. ഇഞ്ചിയും മുളകും ഉലുവയുമിടാത്തതെന്തും അജഭുജ്യം.
സിനിമ:
"യത്ര വിശ്വം ഭവത്യേകനീഹം"
ഭവതീ കനീഹേ, ലോകമെന്നാല്‍ നീയാണെന്ന് തോന്നിത്തുടങ്ങിയിരിക്കുന്നു. നീയേ ഭാഗ്യദേവത. പനച്ചൂരാന്‍ സ്വാമി പാടിയത് ഒരല്പം വളച്ചാല്
"കാണാന്‍ കൊതിച്ച സ്വപ്നം അജപാലികേ നിന്റെ വദനം
അനുരാഗലോലസുഖദം അതിലാഴ്ന്നുപോയെന്റിദയം"
പുസ്തകം;
വിലാസിനിയുടെ അവകാശികള്‍ ഇരുപതു വര്‍ഷം മുമ്പ് ലൈബ്രറിയിലേക്ക് കൊണ്ടുവന്നത് കുട്ടപ്പന്‍ ചേട്ടന്റെ പിടിവണ്‍റ്റിയിലായിരുന്നു. മുകുന്ദന്റെ പ്രവാസം കഴിഞ്ഞ വര്‍ഷം കൊണ്ടുവന്നത് കുട്ടപ്പന്‍ ചേട്ടന്റെ മകന്‍ ഓടിക്കുന്ന ടാക്സിയില്‍.
ഗ്രന്ഥകര്‍ത്താവിന്റെ ഭാരം വരുമോ ഗ്രന്ഥത്തിന്?
കാര്‍ട്ടൂണ്‍:
പണ്ടു ലോലനും അപ്പിഹിപ്പിയുമൊക്കെയായിരുന്നു ചെറുപ്പക്കാരുടെ സ്റ്റാറുകള്‍. ഇപ്പോള്‍ ചില പുതിയ പേരുകള്‍ കാണുന്നു, കാല്‍വിന്‍ എന്നൊരെണ്ണം. ഇക്കുട്ടീകള്‍ക്കൊന്നും മുഴുവനായും വിജയിക്കണ്ടേ? പരാജിതര്‍ പടം വരയ്ക്കുമ്പോള്‍ വിജയികള്‍ പട്ടം പറത്തും എന്ന് പറഞ്ഞത് ശശി തരൂര്‍ തന്നെയായിരുന്നില്ലേ?

Subscribe to:
Comments (Atom)