Wednesday, April 29, 2009

ചിതറിയ ചിന്തകള്‍

ഭക്ഷണം:
ആടുകള്‍ക്ക് കൊഴുക്കട്ടയേക്കാള്‍ ഇഷ്ടം പ്ലാവിലയും തൊട്ടാവാടിയുമാണ്. ഇഞ്ചിയും മുളകും ഉലുവയുമിടാത്തതെന്തും അജഭുജ്യം.

സിനിമ:
"യത്ര വിശ്വം ഭവത്യേകനീഹം"
ഭവതീ കനീഹേ, ലോകമെന്നാല്‍ നീയാണെന്ന് തോന്നിത്തുടങ്ങിയിരിക്കുന്നു. നീയേ ഭാഗ്യദേവത. പനച്ചൂരാന്‍ സ്വാമി പാടിയത് ഒരല്പം വളച്ചാല്
‍"കാണാന്‍ കൊതിച്ച സ്വപ്നം അജപാലികേ നിന്റെ വദനം
അനുരാഗലോലസുഖദം അതിലാഴ്ന്നുപോയെന്റിദയം"

പുസ്തകം;
വിലാസിനിയുടെ അവകാശികള്‍ ഇരുപതു വര്‍ഷം മുമ്പ് ലൈബ്രറിയിലേക്ക് കൊണ്ടുവന്നത് കുട്ടപ്പന്‍ ചേട്ടന്റെ പിടിവണ്‍റ്റിയിലായിരുന്നു. മുകുന്ദന്റെ പ്രവാസം കഴിഞ്ഞ വര്‍ഷം കൊണ്ടുവന്നത് കുട്ടപ്പന്‍ ചേട്ടന്റെ മകന്‍ ഓടിക്കുന്ന ടാക്സിയില്‍.
ഗ്രന്ഥകര്‍ത്താവിന്റെ ഭാരം വരുമോ ഗ്രന്ഥത്തിന്?

കാര്‍ട്ടൂണ്‍:
പണ്ടു ലോലനും അപ്പിഹിപ്പിയുമൊക്കെയായിരുന്നു ചെറുപ്പക്കാരുടെ സ്റ്റാറുകള്‍. ഇപ്പോള്‍ ചില പുതിയ പേരുകള്‍ കാണുന്നു, കാല്‍‌വിന്‍ എന്നൊരെണ്ണം. ഇക്കുട്ടീകള്‍ക്കൊന്നും മുഴുവനായും വിജയിക്കണ്ടേ? പരാജിതര്‍ പടം വരയ്ക്കുമ്പോള്‍ വിജയികള്‍ പട്ടം പറത്തും എന്ന് പറഞ്ഞത് ശശി തരൂര്‍ തന്നെയായിരുന്നില്ലേ?

2 comments: